ശിലാസ്ഥാപനം

ഇമ്പിച്ചിബാവ സ്മാരക സഹകരണ ആശുപത്രി ആന്‍ഡ് റിസര്‍ച്ച് സെന്ററിന് 25 December 2013 ബുധനാഴ്ച പകല്‍ മൂന്നിന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ശിലയിടും. സഹകരണ മന്ത്രി സി എന്‍ ബാലകൃഷ്ണന്‍ ആശുപത്രി ഓഫീസും ഇ ടി മുഹമ്മദ് ബഷീര്‍ എംപി വെബ്സൈറ്റും ഉദ്ഘാടനംചെയ്യും. സഹകരണ മേഖലയില്‍ 6.75 ഏക്കറില്‍ സ്ഥാപിക്കുന്ന സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിക്ക് മൊത്തം 65 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. മൂന്ന് ഘട്ടങ്ങളായി അഞ്ച് വര്‍ഷംകൊണ്ട് 350 കിടക്കകളുള്ള ആശുപത്രിയാണ് നിര്‍മിക്കുക. 15 കോടി രൂപ ചെലവിട്ടാണ് ഒന്നാംഘട്ട പ്രവര്‍ത്തനം. ഗൈനക്കോളജി, പീഡിയാട്രിക്, ജനറല്‍ മെഡിസിന്‍, ഓര്‍ത്തോപീഡിക്, കാര്‍ഡിയോളജി എന്നീ അഞ്ച് വിഭാഗങ്ങളോടെയാണ് ആശുപത്രി ആരംഭിക്കുക. ജനങ്ങളില്‍നിന്ന് 1000 രൂപ മുതല്‍ അഞ്ചുലക്ഷംവരെ സമാഹരിച്ചാണ് ഫണ്ട് കണ്ടെത്തുന്നത്.